Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരൻ. ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി തലയിൽ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങൾ.
തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണു താരൻ. ത്വക്കിൽ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരൻ ഉണ്ടാകുന്നു.
എന്താണു താരനു കാരണം?
താരനുപ്രധാന കാരണം മലസ്സീസിയ ഫർഫർ അഥവാ പിറ്റിറോസ് പോറം ഒവേൽ എന്ന ഒരുതരം പൂപ്പലുകൾ ആണ്. ഇവ സാധാരണയായി ശിരോചർമത്തിൽ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണ്. പക്ഷേ ചില സമയങ്ങളിൽ ഇവ കൂടുതലായി വളർന്നു പെരുകി താരനുണ്ടാകുന്നു.
ചില വിറ്റാമിനുകളുടെ കുറവ്- പ്രത്യേകിച്ച് ബി കോംപ്ലെക്‌സസിന്റെ കുറവ് താരനുകാരണമായെന്നു വരാം.
ചില മരുന്നുകളുടെ പാർശ്വഫലം മൂലവും താരനുണ്ടാകും. കൂടാതെ മദ്യപാനികൾ, ഹൃദ്രോഗികൾ, പ്രമേഹരോഗികൾ, എയ്ഡ്‌സ് രോഗികൾ എന്നിവരിൽ താരൻ കൂടുതലായി കാണപ്പെടുന്നു.
താരൻ മാറ്റാൻ ചില പൊടിക്കൈകൾ:
തേങ്ങപ്പാലിൽ ചെറുനാരങ്ങാ നീര് ചേർത്ത് തലയിൽ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
വെളിച്ചെണ്ണയിൽ പച്ചക്കർപ്പൂരം ഇട്ടു കാച്ചി തലയിൽ തേച്ചു കുളിക്കുക.
ചെറുപയർ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരൻ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.
കടുക് അരച്ച് തലയിൽ പുരട്ടി കുളിക്കുക.
ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തിൽ കലക്കി തല കഴുകുക.
പാളയംകോടൻ പഴം ഇടിച്ച് കുഴമ്പാക്കി തലയിൽ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.
തലമുടിയിലെ താരൻ പോകുന്നതിന് ഓരിലത്താമര താളിയാക്കി തലയിൽ തേച്ച് കുളിക്കുക.
രണ്ടു ടേബിൾ സ്പൂൺ ഉലുവ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക.
ഒരു രാത്രി മുഴുവനും അല്ലെങ്കിൽ 12 മണിക്കൂർ വരെ കുതിർത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് തലയിൽ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.
23.4°C







