Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിൽ ഇത് സാധാരണമായി കാണാറുണ്ട്. എന്നാൽ പുരുഷൻമാർക്കും സ്തനാർബുദം ഉണ്ടാകാറുണ്ട് എന്നുള്ളത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്. എങ്ങനെയാണ് സ്തനാർബുദം പുരുഷൻമാരെ ബാധിക്കുന്നതെന്നു കാണാം
പുരുഷനും സ്തനാർബുദ ഭീഷണിയിലാണ്. താരതമ്യേന പുരുഷൻമാർക്ക് സ്തനാർബുദത്തിനുള്ള സാധ്യത കുറവാണ്. എന്നാൽ നിങ്ങളുടെ സ്തനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും നിങ്ങൾ ഡോക്ടറെ സമീപിക്കണം. എന്നിരുന്നാലും പുരുഷൻമാർക്കിടയിൽ വളരെ വിരളമായി കാണുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിലെ സ്തനാർബുദത്തിന് സമാനമായി പ്രായത്തിനനുസരിച്ചാണ് പുരുഷൻമാരിലും സ്ഥനാർബുദം ഉണ്ടാകുന്നത്.
പുരുഷ സ്ഥനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങൾ
ബി.ആർ.സി.എ ജീനിലുണ്ടാകുന്ന മാറ്റങ്ങൾ, ക്ലിൻഫെൽറ്റർ സിൻഡ്രോം, വൃഷണ സംബന്ധിയായ പ്രശ്‌നങ്ങൾ, കുടുംബത്തിലെ സ്തനാർബുദ ചരിത്രം, അമിത മദ്യപാനത്തിലൂടേയും പുകവലിയിലൂടേയും ശരീരിക പ്രവർത്തനങ്ങളുടെ അപര്യാപ്തതയുടേയും ഫലമായുണ്ടാകുന്ന ഉയർന്ന ഈസ്ട്രജൻ അളവ്. എന്നിവയാണ് പുരുഷ സ്തനാർബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ.
പ്രവർത്തന രഹിതമായ ചെറിയ സ്തന കോശങ്ങളാണ് പുരുഷൻമാർക്കുള്ളത്( പാൽ ഉൽപാദിപ്പിക്കാത്ത). സ്ത്രീകളിലേതു പോലെ പുരുഷൻമാരിലും സ്തന കോശങ്ങളിലുണ്ടാകുന്ന അനിയന്ത്രിതമായ വളർച്ചയാണ് അർബുദത്തിലേക്ക് നയിക്കുന്നത്.
പുരുഷ സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ
സ്തനങ്ങളിലുണ്ടാകുന്ന ട്യൂമർ ചെറുതായിരിക്കുന്ന സമയത്തും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാവില്ല. ഈ സമയത്ത് ഇത് ചികിത്സിച്ച് ഭേദമാക്കുക എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് സ്തനാർബുദ ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ അത് തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. സ്തനാഗ്രത്തിനു താഴെ വേദനയില്ലാത്ത വിധത്തിൽ ചെറിയ വീക്കം കാണപ്പെടുന്നതാണ് പുരുഷൻമാരിൽ പൊതുവിൽ കാണുന്ന സ്തനാർബുദ ലക്ഷണം. മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. ഞെട്ടിന്റെ ഭാഗത്തെ ചർമ്മത്തിന് ഇതോടെ മാറ്റങ്ങൾ സംഭവിക്കും. അതായത് സ്തന ചർമ്മത്തിൽ വ്രണം, ചുളിവ്, ചുവപ്പ്, തുടങ്ങിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഞെട്ടിൽ നിന്നും രക്തം വരികയും ചെയ്‌തേക്കാം.
പുരുഷ സ്തനാർബുദം തിരിച്ചറിയാനുള്ള വഴികൾ
ഏതൊരു പുരുഷനും സ്തനാർബുദം വന്നേക്കാം. ബയോപ്‌സി ടെസ്റ്റ് വഴി സ്തനാർബുദ കോശങ്ങളെ തിരിച്ചറിയാം.
ബ്രെസ്റ്റ് സെൽഫ് എക്‌സാം
നിപ്പിൾ ഡിസ്ച്ചാർജ്ജ് എക്‌സാമിനേഷൻ
മാമ്മോഗ്രാം
അൾട്രാ സൗണ്ട് തുടങ്ങിയവയും ഇതിനുള്ള മാർഗ്ഗങ്ങളാണ്
ചികിത്സകൾ
രോഗിയുടെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ നിശ്ചയിക്കപ്പെടുന്നത്. അർബുദം തിരിച്ചറിയുന്ന പുരുഷൻമാരിലധികവും ശസ്ത്രക്രിയക്ക് വിധേയരാകാറാണ് പതിവ്.
മറ്റു ചികിത്സാ മാർഗ്ഗങ്ങൾ
റേഡിയേഷൻ തെറാപ്പി: സ്തനങ്ങളിലും കക്ഷങ്ങളിലും നെഞ്ചിലുമെല്ലാം ശേഷിക്കുന്ന അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഇത് ഉപയോഗിക്കാം. അല്ലെങ്കിൽ ശസ്ത്രക്രിയക്ക് മുമ്പ് മുഴയുടെ വലിപ്പം കുറയ്ക്കാനും ഇത് ഉപയോഗിക്കാം.
സിസ്റ്റമിക് തെറാപ്പി: ഇതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ നേരിട്ട് ഞരമ്പുകളിൽ കുത്തിവെക്കുകയോ കഴിപ്പിക്കുകയോ ചെയ്യും. ബയോളജിക് തെറാപ്പി, കീമോ തെറാപ്പി, ഹോർമോൺ തെറാപ്പി എന്നിവയും ഇതിൽ ഉൾപ്പെടുന്നു
23.4°C







