Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:59 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖം മാത്രം തിളങ്ങിയാൽ മതിയോ.. നിങ്ങളുടെ ഭംഗി കൂട്ടുന്ന പ്രധാന ഭാഗമാണ് കൈകൾ. കൈ വൃത്തികേടായിട്ടിരുന്നാൽ പകുതി സൗന്ദര്യവും പോയി കിട്ടും. മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ കൈകളുടെ കാര്യം മറക്കാതിരിക്കുക.ശരീരത്തിന്റെ പ്രത്യേകിച്ചും കൈകളുടെ നിറം പലപ്പോഴും പലരും അവഗണിയ്ക്കുന്ന ഒന്നാണ്. പുറത്ത് കാണുന്ന ഭാഗമാണ് കൈകൾ. മുഖം തിളങ്ങുന്ന പോലെ തന്നെ കൈകളും തിളങ്ങണം. കൈകൾക്ക് നിറം വർദ്ധിപ്പിക്കാനുള്ള ചില പൊടിക്കൈകൾ പറഞ്ഞുതരാം...പപ്പായ കൈകളുടെ നിറം വർദ്ധിപ്പിക്കാനുള്ള ഒരു മികച്ച വഴിയാണ്. പഴുത്ത പപ്പായ പേസ്റ്റാക്കി കൈകളിൽ പുരട്ടാം.പാൽ കൈകളുടെ നിറം വർദ്ധിപ്പിക്കാനുള്ള മറ്റൊരു മാർഗമാണ്.

കടലമാവ്,പാൽ,ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് പേസ്റ്റാക്കുക. ഇത് കൈകളിൽ പുരട്ടി ഉണങ്ങുന്നതുവരെ വയ്ക്കുക.കറ്റാർവാഴയുടെ ജെൽ ഉരുളക്കിഴങ്ങ് നീരിലോ കുക്കുമ്പർ ജ്യൂസിലോ ചേർക്കുക. ഇത് കൈകളിൽ പുരട്ടാം, നല്ലൊരു സൺസ്‌ക്രീനാണിത്.ബ്ലീച്ചിംഗ് ഗുണമുള്ള ചെറുനാരങ്ങാനീര് കൈകൾക്ക് നിറം നൽകും. പാൽപ്പൊടിയും തേനും കലർത്തി പുരട്ടാം.

 

Readers Comment

Add a Comment