Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പോസിറ്റീവായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഗവേഷണഫലം ജമാ പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചു.

മാർച്ച് 13 മുതൽ ഏപ്രിൽ 24 വരെ കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഗവേഷകർ ഇതിനായി നിരീക്ഷിച്ചത്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ പാർപ്പിച്ചത്. ശുചിത്വം പാലിച്ച് മുലയൂട്ടുന്നത് ഉൾപ്പടെയുള്ളകാര്യങ്ങൾ അനുവദിക്കുകയും ചെയ്തു. ഗർഭാവസ്ഥയിൽ അമ്മമാരിൽനിന്ന് കുട്ടികളിലേക്ക് രോഗം പകർന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂർണ ആരോഗ്യവാനാണെന്നും രണ്ടുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ലേഖലമെഴുതിയ ഗവേഷകരിലൊരാളായ സിന്ധ്യ ഗ്യാംഫി-ബാനർമാൻ പറഞ്ഞു.

മുലയൂട്ടുമ്പോളും കുഞ്ഞിനെ എടുക്കുമ്പോഴും അണുനശീകരണമുൾപ്പടെയുള്ളകാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് പ്രധാന ലേഖകനായ ഡാനി ഡുമിത്രു പറയുന്നു. കൂടാതെ ശിശുക്കൾക്ക് രോഗപ്രധിരോധശേഷി കൂട്ടുന്നതിനായി ശുചിത്വത്തോടെയുള്ള മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment