Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയവരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പോസ്റ്റ് കൊവിഡ് ക്ലിനിക് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒക്‌ടോബർ 14 ന് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തിൽ ചെസ്റ്റ് ക്ലിനിക്കിലാണ് ഇത് ആരംഭിക്കുന്നത്. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. 

കൊവിഡ് ഒരു പുതിയ വൈറസ് രോഗമായതിനാൽ ഇതുണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ലോകമെമ്പാടും നടന്നു വരികയാണ്. കൊവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാലാണ് ആദ്യഘട്ട പരിശോധന ശ്വാസകോശ രോഗ വിദഗ്ധന്റെ നേതൃത്വത്തിൽ ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങൾക്കുണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അതിന്റെ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് റഫർ ചെയ്യുന്നതും ഈ ക്ലിനിക്കിൽ വച്ചാണ്. 

Readers Comment

Add a Comment