Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊള്ളലേറ്റാൽ എല്ലാവർക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാൾക്ക് എങ്ങനെ പ്രാഥമിക ശുശ്രൂഷ നൽകാം എന്നതിനെ കുറിച്ചാണ് പ്രധാനമായും സംശയങ്ങൾ. എന്നാൽ പൊള്ളലേറ്റയാൾക്ക് ആദ്യ ചികിത്സ നൽകൂമ്പോൾ ചെയ്യേണ്ട കാര്യങ്ങളും, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാൻ അനുവദിക്കരുത്  എന്നതാണ്. കാറ്റേറ്റ് തീ ആളി പടരാൻ ഇത് കാരണമാകും. തീ പിടിച്ച വസ്ത്രങ്ങൾ വേഗം അഴിച്ചു മാറ്റണം. അതിനുശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ മുക്കി വെക്കുകയൊ ചെയ്ത് ചൂട് അകറ്റണം.

കൈകാലുകളിൽ പൊള്ളലേറ്റിട്ടുണ്ടെങ്കിൽ, വാച്ച്, മോതിരം, വളകൾ, പാദസരം എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല പൊള്ളലേറ്റ ആളുടെ മാനസ്സികനിലയിൽ തകർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ സ്നേഹവും പരിചരണവും നൽകേണ്ടത് രോഗിയുടെ മാനസിക ബലത്തിന് അത്യാവശ്യമാണ്.

പൊള്ളലേറ്റ ആളുകൾക്ക് വെള്ളം വളരെ കുറച്ചു മാത്രമെ കുടിക്കാനായി  നൽകാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകൾ ഒരിക്കലും പൊട്ടിക്കാൻ ശ്രമിയ്ക്കുകയോ , ഈ ഭാഗത്ത്  പൗഡർ നെയ്യ് തുടങ്ങിയവ പുരട്ടുകയൊ ചെയ്യരുത് അത് അണുബാധയുണ്ടാകാൻ  കാരണമാക്കും.

Readers Comment

Add a Comment