Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് 2030 ഓടെ വൺ നേഷൻ വൺ ഹെൽത്ത് സിസ്റ്റം പദ്ധതി നടപ്പിലാക്കുമെന്ന് മോഡി സർക്കാർ. എല്ലാ ചികിൽസ രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് വൺ നേഷൻ വൺ ഹെൽത്ത് സിസ്റ്റം. നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതിയാണ് ‘വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം’ എന്ന് കേന്ദ്രആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. 

അലോപ്പതി, ഹോമിയോപ്പതി എന്നിങ്ങനെയുള്ള ‘പതി’ സംവിധാനങ്ങളില്‍ മാത്രം കേന്ദ്രീകൃതമായ ചികിത്സാശീലം മാറ്റണം. ചികിത്സയില്‍ നിന്നും രോഗിക്ക് പ്രയോജനം ലഭിക്കുന്നിടത്തോളം കാലം അത് അലോപ്പതിയാണോ ഹോമിയോപ്പതിയാണോ ആയുര്‍വേദമാണോ എന്നത് കൂടുതല്‍ പരിശോധിക്കേണ്ടതില്ല. ഒരു രോഗി ആശുപത്രിയിലെത്തുമ്ബോള്‍ അയാളുടെ ആരോഗ്യനില ഗുരുതരമാണെങ്കില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കണം. എന്നാല്‍ ആയുര്‍വേദത്തിലോ ഹോമിയോപ്പതിയിലോ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കുമെങ്കില്‍ അതേ ആശുപത്രിയില്‍ അതിനുള്ള ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരിക്കണം.

Readers Comment

Add a Comment