Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് നെഗറ്റീവായവരിൽ 20 ശതമാനം ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍. മൂന്നാഴ്ചമുതൽ ആറുമാസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽകുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. 'ലോങ് കോവിഡ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടര്‍മാരുടെ കണ്ടെത്തലാണിത്. 90 ശതമാനം പേര്‍ക്കും കോവിഡ് നെഗറ്റീവായ ശേഷം അതികഠിനമായ ക്ഷീണമാണ് കാണുന്നത്.

സ്ത്രീകളിലും പ്രായമായവരിലും മറ്റുരോഗങ്ങള്‍ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കോവിഡ് ബാധിച്ച്‌ ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.
 
രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകള്‍ സമൂഹത്തിലുണ്ട്. ഇവര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. ഇത്തരക്കാര്‍ക്കും ഭാവിയില്‍ ലോങ് കോവിഡ് ഉണ്ടായേക്കാമെന്നും അതിനാല്‍ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്ന സംവിധാനം സര്‍ക്കാര്‍ തയ്യാറാക്കണമെന്നും തുടര്‍പരിശോധനകളിലൂടെ, കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരികപ്രശ്നങ്ങളെക്കുറിച്ച്‌ കണ്ടെത്താന്‍ സാധിക്കുമെന്നും ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുല്‍ഫി പറഞ്ഞു.

Readers Comment

Add a Comment