Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് വുഹാനിലെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞ ഡോ.ലീ മെങ് യാന്‍. ശാസ്ത്രീയമായ തെളിവുകള്‍ അപഗ്രഥിച്ചാണ് യാനിന്‍റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ടോക്ക് ഷോ ആയ ലീസ് വുമണില്‍ പങ്കെടുത്തുകൊണ്ടാണ് ഡോ.ലീ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് പഠനത്തിലെ തന്റെ കണ്ടെത്തലുകള്‍ ശാസ്ത്രീയ തെളിവുകളോടെ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും ലീ പറഞ്ഞു.

'എന്താണ് സത്യമെന്ന് ലോകത്തോട് തുറന്നുപറയണം. അല്ലാത്തപക്ഷം എനിക്ക് കുറ്റബോധമാവും ഉണ്ടാവുക. ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് വന്നതിന് പിന്നാലെ ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് ഭരണകൂടം നശിപ്പിച്ചു. ഞാന്‍ നുണപ്രചാരണം നടത്തുകയാണെന്ന് വരുത്തിതീര്‍ക്കാന്‍ ആളുകളെ നിയോഗിച്ചിട്ടുമുണ്ടെന്ന് ലീ പറഞ്ഞു.

ഡിസംബറിനും ജനുവരിക്കും ഇടയില്‍ രണ്ട് ഗവേഷണങ്ങളാണ് ലീ നടത്തിയത്. ജനുവരി 17 ഓടെ യുഎസ്സിലുള്ള പ്രശസ്തനായ ചൈനീസ് യുട്യൂബറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ലീ നടത്തി. വൈറസ് സ്വാഭാവികമായി ഉണ്ടായതല്ല. അത് മനുഷ്യനിര്‍മിതമാണ്, വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത് ആരംഭിച്ചിരിക്കുന്നു, വൈറസ് അതിവിനാശകാരിയാണ്, ചൈനീസ് സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചത് എന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യം മറച്ചുവെക്കാനുള്ള പുകമറയാണ്, തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ലീ നടത്തിയത്.

നേരത്തേയും ലീ വൈറസ് മനുഷ്യനിര്‍മിതമാണെന്ന് വാദിച്ച്‌ രംഗത്ത് വന്നിരുന്നു. എന്നാല്‍ തനിക്ക് നേരെയുണ്ടായ വെല്ലുവിളികളേയും സുരക്ഷാപ്രശ്‌നങ്ങളുടേയും പശ്ചാത്തലത്തില്‍ ഡോ.ലീ യുഎസ്സിലേക്ക് കടന്നു.

Readers Comment

Add a Comment