Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ 76.28 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടിയത്. അടുത്ത ദിവസങ്ങളിലായി 60000ലധികം പേരാണ് പ്രതിദിനം രോഗമുക്തി നേടുന്നത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

നിലവില്‍ 7,42,023 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 21.90 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് വരും രോഗമുക്തി നേടിയവരെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ 77,266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതര്‍ 34 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

Readers Comment

Add a Comment