Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡിനെ പ്രതിരോധിക്കാന്‍ യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാര്‍ക്കിടയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഫെബ്രുവരി 24 മുതല്‍ ജൂലൈ 24 വരെ നടത്തിയ പഠനത്തില്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് രേഗബാധിതരില്‍ ഏറെയും. ഇവരില്‍ ലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ കൊവിഡ് വ്യാപന സാധ്യത വര്‍ധിക്കുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു.

ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ വളരെ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, സമീപ കാലങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പടുത്തുന്നത്. അതോടൊപ്പം ചെറുപ്പക്കാരിലും രോഗബാധിതരുടെ തോത് വര്‍ധിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

മാത്രമല്ല, ഓസ്ട്രേലിയ, ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍ സമീപ ആഴ്ചകളില്‍ സ്ഥിരീകരിച്ച കേസുകളില്‍ അധികവും നാല്‍പത് വയസിനു താഴെയുള്ളവര്‍ക്കാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ രോഗ ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍ പ്രായമായവരുമായി ഇടപഴകുന്നതും രോഗ വ്യാപനത്തിന്റെ സാധ്യത രൂക്ഷമാക്കുന്നതായും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment