Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് വാക്സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ.

ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ സി.ഇ.ഒ കിറില്‍ ദിമിത്രിവ് ഇക്കാര്യം വ്യക്തമാക്കിയത്.

' ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മാണ കമ്പനികളുമായും ഞങ്ങള്‍ക്ക് വലിയ സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ ടെക്നോളജി മനസ്സിലാക്കുന്നു,' അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

' തങ്ങളുടെ രാജ്യത്ത് വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ തയ്യാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം ഞങ്ങള്‍ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്സിന്‍ മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍ നിര കമ്പനികളും ഇന്ത്യയില്‍ നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയില്‍ സ്പുട്നിക് വി ഉല്‍പാദിപ്പിക്കാന്‍ മോസ്‌കോ താല്‍പര്യപ്പെടുന്നു' റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ പറഞ്ഞു.

ഒപ്പം സ്പുട്നിക് വി മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്താന്‍ തല്‍പരരാണെന്നും ഇദ്ദേഹം പറഞ്ഞു. ആഗസ്റ്റ് മാസം ആദ്യമാണ് കൊവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ അറിയിച്ചത്. വാക്സിന്റെ സുരക്ഷിതത്വവും ഫലവും വ്യക്തമാക്കുന്ന നിര്‍ണായക ടെസ്റ്റുകള്‍ നടത്താതെയാണ് റഷ്യയുടെ വാദമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. റഷ്യയുടെ കൊവിഡ് വാക്സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.

 

Readers Comment

Add a Comment