Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 
സി.പി.ഐ.എം പി.ബി അംഗം എം.എ ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

മറ്റൊരു പി.ബി അംഗം മുഹമ്മദ് സലീം മീനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മുഹമ്മദ് സലീമിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.

1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Readers Comment

Add a Comment