Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:58 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഗർഭിണികൾക്കു കൊറോണ പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൊറോണ സ്ഥിരീകരിച്ചാൽ ചികിത്സാ കേന്ദ്രം അടയ്ക്കേണ്ടി വരുന്നതു പ്രസവ ചികിത്സയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യത്തിലാണു നടപടി.

ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ തുടങ്ങി ഏതെങ്കിലും പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണം. അഥവാ രോഗം കണ്ടെത്തിയാൽ കൊറോണ ആശുപത്രിയിലേക്കു മാറ്റും. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽതന്നെ രോഗിക്ക് ആന്റിജൻ പരിശോധന നടത്തണം. കൊറോണ വ്യാപന സാഹചര്യത്തിൽ പ്രസവ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ കരുതൽ.

Readers Comment

Add a Comment