Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:28 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മുന്‍ നടിയും എം.പിയുമായ സുമലത അംബരീഷിന് കൊവിഡ് ബാധിക്കുന്നത് ജൂലൈ ആറിനാണ്. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ക്വാറന്റീനും ചികിത്സയ്ക്കും ശേഷമാണ് സുമലത ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

കൊവിഡ് കാലം അത്ര സുഖകരമായിരുന്നില്ലെന്നാണ് സുമലത പറയുന്നത്. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായതിന് ശേഷം തന്റെ ക്വാറന്റീന്‍ കാലം ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവക്കുകയായിരുന്നു സുമലത. ആശുപത്രിയില്‍ അഡ്മിറ്റ് ആകാതെ മരുന്നുകളുമായി വീട്ടില്‍ തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.

'രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങള്‍ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനില്‍ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തില്‍ നിന്നും മുക്തയാക്കാന്‍ സഹായിച്ചത്'- സുമലത പറയുന്നു. 

'വീട്ടിലെ ഒരുമുറിയില്‍ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് എളുപ്പമല്ല. ഈ അവസ്ഥയില്‍ ഭയം, ആശയക്കുഴപ്പം എന്നിവയിലൂടെയൊക്കെയാണ് ഓരോ രോഗികളും കടന്നു പോകുന്നത്. കൊവിഡ് ഒരിക്കലും തോല്‍പ്പിക്കാനാകാത്ത ഒരു രാക്ഷസനല്ല, മറിച്ച് നമുക്ക് ഒറ്റക്കെട്ടായി അതിനെ തോല്‍പ്പിക്കാന്‍ സാധിക്കും. ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ ഒറ്റപ്പെടുത്താതെ അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കൂ'-സുമലത കൂട്ടിച്ചേര്‍ത്തു.

 

Readers Comment

Add a Comment