Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ ചില പ്രധാന സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം മുമ്പത്തേക്കാള്‍ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലാണ് ഈ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 42 ശതമാനം കൊവിഡ് രോഗികള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 1075 രോഗികളില്‍ നിന്ന് 613 ആയി കുറഞ്ഞു. അതേസമയം ആന്ധ്രയില്‍ കൊവിഡ് കേസുകള്‍ 20 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം 16 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മരണനിരക്ക് ജൂണ്‍ 18 ന് 3.33 ശതമാനമായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് 2.25 ശതമാനത്തിലേക്ക് കൊവിഡ് മരണനിരക്ക് താഴ്ന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

' ലോകത്ത് കൊവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വീടുകള്‍ തോറുമുള്ള സര്‍വ്വേകളിലൂടെയും കണ്ടൈന്‍മെന്റ് ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതും കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിട്ടുണ്ട്'- കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 30000 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്.
 
 

Readers Comment

Add a Comment