Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ കുഴഞ്ഞു വീണ് മരിക്കുന്ന നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. പെട്ടെന്നുള്ള മരണത്തിന് കാരണം 'സൈലന്റ് ഹൈപോക്സിയ' ആണെന്നാണ് പുതിയ കണ്ടെത്തല്‍.
രക്തത്തില്‍ ഓക്സിജന്റെ കുറവുമൂലമാണ് 'സൈലന്റ് ഹൈപോക്സിയ' സംഭവിക്കുന്നത്. സാധാരണ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ ശ്വാസതടസമുണ്ടാകും. എന്നാല്‍ കൊവിഡ് രോഗിയുടെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞാല്‍ രക്തം കട്ടപിടിക്കും. ഇത് മൂലം ശ്വാസതടസമുണ്ടാകുന്നത് അറിയാതെ വരികയും രോഗി മരിച്ച് വീഴുകയും ചെയ്യും.
ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് സൈലന്റ് ഹൈപോക്സിയ സംഭവിക്കാന്‍ സാധ്യത കൂടുതല്‍. പ്രായം കൂടിയവര്‍ക്കും ഇത് സംഭവിക്കാം. പഠനം നടത്തിയാണ് ഇക്കാര്യം കണ്ടെത്തിയത്.
23.71°C







