Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:57 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കൊവിഡ് ബാധിതര്‍ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മണം തിരിച്ചറിയാന്‍ കഴിയാത്തത്. രോഗബാധയുടെ സമയത്ത് ഈ കഴിവ് നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ സാധിക്കുമോ? ഇത് സംബന്ധിച്ച് ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ന്യൂറോസൈന്റിസ്റ്റുമാര്‍ നടത്തിയ പഠനം പറയുന്നത് എന്താണെന്ന് നോക്കാം.

താല്‍കാലികമായി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍  ദോഷം ചെയ്യുന്നവയല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിതരില്‍ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് വൈറസ് നേരിട്ട് നാഡീകോശത്തെ ബാധിക്കുന്നതുകൊണ്ടല്ല. മറിച്ച് സംരക്ഷണകോശങ്ങളായി പ്രവര്‍ത്തിക്കുന്നവയെയാണ് ഇവ ബാധിക്കുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ വൈറസ് ബാധയുണ്ടായാല്‍ അവ എന്നന്നേക്കുമായി മണം തിരിച്ചറിയാന്‍ സഹായിക്കുന്ന സിരകളെ നശിപ്പിക്കില്ല. ഇത് വളരെ അനുകൂലമായ ഒരു ഘടകമാണെന്നും വൈറസ് ബാധ ഭേദമായാല്‍ ഈ സിരകളെ മാറ്റിവയ്ക്കേണ്ടി വരില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സന്ദീപ് റോബര്‍ട്ട് ദത്ത പറഞ്ഞു.

കൊവിഡ് ബാധിതരില്‍ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍ പനി, ചുമ, തൊണ്ടവേദന മുതലായവയാണെങ്കിലും മിക്കവര്‍ക്കും മണം തിരിച്ചറിയാന്‍ സാധിക്കാതെയും വരുന്നുണ്ട്. രുചി തിരിച്ചറിയാന്‍ സാധിക്കാത്തതും ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു.

Readers Comment

Add a Comment