Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:35 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumEvents,walk to wellness,womans day,i2inews

ലോക വനിതാ ദിനമായ 2020 മാര്‍ച്ച് എട്ട്, ഞായറാഴ്ച തലസ്ഥാനത്ത് വാക് ടു വെല്‍നെസ് എന്ന പേരില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ആരോഗ്യസന്ദേശ പരിപാടിയുടെ ഭാഗമായി പ്രഭാത നടത്തവും  യോഗ ഡെമോണ്‍സ്‌ട്രേഷനും നടക്കും. പ്രമുഖ വിമന്‍സ് വെല്‍നെസ് ആന്‍ഡ് ബ്യൂട്ടി കെയര്‍ ഗ്രൂപ്പ് ആയ 'ഡി ആന്‍ഡ് എ'യുടെ ആഭിമുഖ്യത്തില്‍ മ്യൂസിയം അങ്കണത്തില്‍ രാവിലെ ഏഴിന് ആരംഭിക്കുന്ന പരിപാടിയില്‍ വിഭിന്ന മേഖലകളിലെ പ്രമുഖ വനിതകളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. പ്രശസ്ത വെല്‍നെസ് ട്രെയിനര്‍മാരും 'ഡി ആന്‍ഡ് എ' സാരഥികളുമായ ദീപ, അരുണ എന്നിവര്‍ ആരോഗ്യപരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ആധുനിക വനിത, ആരോഗ്യമുള്ള വനിത എന്ന ആശയം അടിസ്ഥാനമാക്കി ആരോഗ്യവും സൗന്ദര്യവും പരിരക്ഷിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസവും ക്രിയാശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ പ്രത്യേക പദ്ധതികള്‍ വനിതാ ദിനത്തോടനുബന്ധിച്ച് 'ഡി ആന്‍ഡ് എ' ആവിഷ്‌കരിച്ചിട്ടുണ്ട്.

ആരോഗ്യരക്ഷ, വ്യായാമം, സംഘര്‍ഷരാഹിത്യം, ശുഭാപ്തിവിശ്വാസം എന്നിങ്ങനെ ശരീരത്തെയും മനസ്സിനെയും ഊര്‍ജ്ജസ്വലമാക്കി സൂക്ഷിക്കുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുന്ന വിഷയങ്ങള്‍ വനിതാദിന പരിപാടിയോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് മനസ്സിലാക്കാന്‍ 'ഡി ആന്‍ഡ് എ' സൗകര്യമൊരുക്കും. മ്യൂസിയം ബാന്‍ഡ് സ്റ്റാന്‍ഡില്‍ പരിപാടികളുടെ ഭാഗമായി യോഗ ഡെമോണ്‍സ്‌ട്രേഷനും ഉണ്ടാവും.

ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമായ സ്ത്രീകള്‍ക്ക് ദൈനംദിന തിരക്കുകള്‍ക്കിടയിലും വ്യായാമത്തിനും, മാനസിക സംഘര്‍ഷം അകറ്റി ആരോഗ്യവും സൗന്ദര്യവും സൂക്ഷിക്കുന്നതിനുമുള്ള പ്രത്യേക വെല്‍നസ് പ്രാക്ടീസ് പദ്ധതികള്‍ വനിതാ ദിനത്തോടനുബന്ധിച്ച്  കവടിയാര്‍ നര്‍മ്മദ ഷോപ്പിംഗ് കോംപ്ലക്‌സിന് എതിര്‍വശം ബ്രാഹ്മിന്‍സ് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന ഡി ആന്‍ഡ് എ വെൽനെസ്സ് ആന്‍ഡ് ബ്യൂട്ടി കെയറിൽ  ആവിഷ്‌കരിച്ചിട്ടുണ്ട്.

സൗകര്യാനുസരണം മൂന്നു മാസം മുതല്‍ ആറു മാസം വരെ കാലയളവുള്ള 
വെയിറ്റ്‌ലോസ് പദ്ധതികളിൽ ചേരുന്നതിനും ഇപ്പോള്‍ സൗകര്യമുണ്ട്. വനിതാദിന പരിപാടിയില്‍ പങ്കെടുക്കുന്നതിനും, ഡി ആന്‍ഡ് എ- ആരോഗ്യരക്ഷാ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയുന്നതിനും 9995266042, 04712431144 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

Readers Comment

Add a Comment