Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാസ ഭാവി യാത്രകൾക്കായി പരിശീലിപ്പിക്കുന്ന പത്തംഗ ബഹിരാകാശ സംഘത്തിൽ മലയാളി വംശജനും ഉൾപ്പെട്ടു. ഇതോടെ ബഹിരാകാശത്തേക്ക് മലയാളി വേരുകളുള്ളയാൾ ആദ്യമായി പോകുക എന്ന സ്വപ്‌നം നിറവേറാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. ലഫ് കേണൽ ഡോ. അനിൽമേനോനാണ് സംഘത്തിൽ ഉൾപ്പെട്ട മലയാളി വംശജൻ. മലയാളിയായ ശങ്കരൻ മേനോന്റെയും ഉക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനിൽ മേനോൻ

ബഹിരാകാശത്തേക്കു പോയ യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു അനിൽ മേനോന്റെ പ്രധാന കടമ. ഇതു കൂടാതെ നാസയുടെ നിരവധി ബഹിരാകാശ നിലയദൗത്യങ്ങളിലും ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫംഗമായി അനിൽ പ്രവർത്തിച്ചിട്ടുണ്ട്.
1995ൽ വിഖ്യാതമായ ഹാർവഡ് സർവകലാശാലയിൽ നിന്നു ന്യൂറോ ബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് മറ്റൊരു പ്രശസ്ത സർവകലാശാലയായ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് വൈദ്യ മേഖലയിൽ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാൻഫോഡ് മെഡിക്കൽ സ്‌കൂളിൽ നിന്നു ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം 2004ൽ നേടി. എയ്‌റോ സ്‌പേസ് മെഡിസിൻ, പബ്ലിക് ഹെൽത്ത് എന്നിവയിലും ഡോ.മേനോന് ബിരുദങ്ങളുണ്ട്.

അഫ്ഗാനിസ്ഥാനിലെ സൈനികദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. തിയഡോർ ലിസ്റ്റർ അവാർഡ്, നാസ ജെഎസ്സി അവാർഡ്, യുഎസ് എയർഫോഴ്‌സ് കൊമമറേഷൻ മെഡൽ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ അനിലിന് ലഭിച്ചിട്ടുണ്ട് 

Readers Comment

Add a Comment