Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: ലോക വനിതാദിനമായ മാർച്ച് എട്ടിന് 'ആധുനിക വനിത, ആരോഗ്യമുള്ള വനിത' എന്ന സന്ദേശവുമായി തലസ്ഥാനത്ത് വിഭിന്ന മേഖലകളിലെ പ്രമുഖർ ഉൾപ്പെടെയുള്ള വനിതകളുടെ പ്രഭാതനടത്തയും യോഗ പരിപാടിയും സംഘടിപ്പിക്കുന്നു. തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച പ്രമുഖ വെയിറ്റ് ലോസ് ആൻഡ് ബ്യൂട്ടി സെന്റർ ആയ ഡി ആൻഡ് എ-യുടെ അഭിമുഖ്യത്തിൽ രാവിലെ ഏഴിന് മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിലാണ് വാക് ടു വെൽനെസ്- ഹെൽത്തി വാക് വിത്ത് ദീപ ആൻഡ് അരുണ എന്ന പേരിൽ പ്രഭാതനടത്തയും യോഗ ഡെമോൺസ്ട്രേഷനും വനിതകളുടെ ആരോഗ്യം വിഷയമാക്കിയുള്ള അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.
വാക് ടു വെൽനസ് പരിപാടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം കൊല്ലത്തു സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന ഫിഷറീസ് ആൻഡ് ഹാർബർ എൻജിനിയറിംഗ് വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ ലോഗോ ഏറ്റുവാങ്ങിയ ചടങ്ങിൽ സ്വരലയ കേരള ചാപ്റ്റർ ചെയർമാൻ ജി. രാജ്മോഹൻ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങി സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ വിശിഷ്ടാതിഥികൾ പങ്കെടുത്തു. ഡി ആൻഡ് എ സാരഥികളും പ്രമുഖ വെയിറ്റ് ലോസ് ട്രെയിനർമാരുമായ ദീപ, അരുണ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നഗര വനിതകളിൽ വർദ്ധിച്ചു വരുന്ന അമിതവണ്ണം കുറച്ച് ശാരീരികാരോഗ്യവും സൗന്ദര്യവും ഉറപ്പാക്കുന്നതിന് ഡി ആൻഡ് എ ആവിഷ്കരിച്ച പ്രത്യേക ആരോഗ്യപദ്ധതിക്ക് വാക് ടു വെൽനെസ് പരിപാടിയിൽ തുടക്കം കുറിക്കും. കവടിയാർ നർമ്മദ ഷോപ്പിംഗ് കോംപ്ളക്സിന് എതിർവശമുള്ള ബ്രാഹ്മിൻസ് കോളനിയിൽ പ്രവർത്തിക്കുന്ന ഡി ആൻഡ് എ വെയിറ്റ്ലോസ് ആൻഡ് ബ്യൂട്ടി സെന്ററിൽ നടക്കുന്ന ആരോഗ്യ- വ്യായാമ പരിശീലന പദ്ധതിയിൽ സവിശേഷ ആനുകൂല്യങ്ങളോടെ അംഗങ്ങളാകാനും പരിപാടിയിൽ സൗകര്യമുണ്ടാകും. തിരഞ്ഞെടുക്കുന്ന ആരോഗ്യ പദ്ധതിയനുസരിച്ച് മൂന്നു മാസം മുതൽ ആറു മാസം വരെ ദൈർഘ്യമുള്ളതായിരിക്കും പദ്ധതികൾ. വാക് ടു വെൽനസ് പരിപാടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും വനിതാ ദിനത്തിലെ പ്രത്യേക പരിപാടികളിൽ പങ്കെടുക്കാനും 9995266042 ,0471 -2431144 എന്ന മൊബൈൽ നമ്പറിൽ വിളിക്കണം.
23.71°C








