Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 pm
  • 25th April, 2024
  • Overcast Clouds
32.82°C28.73°C
  • Humidity: 78 %
  • Wind: 1.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സ്‌കൂളുകളിലെ 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് ഈ മാസം എട്ടിനും ഒൻപതിനും കൊച്ചി കളമശ്ശേരിയിലെ സ്റ്റാർട്ടപ് മിഷനിൽ നടക്കും. ജില്ലാ ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുത്ത 231 കുട്ടികളാണ് (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്യാമ്പ് എട്ടിന് രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. യു.എൻ ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത്, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് തലവൻ ഡോ. അച്യുത് ശങ്കർ എസ്.നായർ തുടങ്ങിയവർ കുട്ടികളോട് സംവദിക്കും.
ക്യാമ്പിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, വിർച്വൽ റിയാലിറ്റി, ഒഗ്മെന്റെഡ് റിയാലിറ്റി, റോബോട്ടിക്‌സ്, ത്രീഡി കാരക്ടർ ഡിസൈനിങ്, ആനിമേഷൻ പ്രീ-പ്രോഡക്ഷൻ, പോസ്റ്റ് പ്രോഡക്ഷൻ, ചിത്രരചന എന്നിവയിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകും. ക്യാമ്പിന്റെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ ഇലക്ട്രോണിക്, റോബോട്ടിക് പ്രോജക്ടുകളുടെയും ത്രീഡി ആനിമേഷനുകളുടെയും പ്രദർശനവും നടക്കും. സ്റ്റാർട്ടപ് മിഷനു പുറമെ അസിമോവ് റോബോട്ടിക്, റോബോ ഇൻവെൻഷൻസ് തുടങ്ങിയ കമ്പനികൾ എ.ഐ, വി.ഐ, എ.ആർ, റോബോട്ടിക്‌സ് സെഷനുകൾ കൈകാര്യം ചെയ്യും. ത്രീഡി കാരക്ടർ ഡിസൈനിങ്, പ്രൊഡക്ഷൻ, ഡ്രോയിങ് സെഷനുകൾ യഥാക്രമം ഹിബിസ്‌ക്‌സ് ഡിജിറ്റൽ മീഡിയ സി.ഇ.ഒ മധു കെ എസും, കാർട്ടൂണിസ്റ്റ് ഇ.സുരേഷും ക്ലാസെടുക്കും.

Readers Comment

Add a Comment