Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:15 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കീര്‍ത്തി വിദ്യാസാഗര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആശാന്‍ കവിതയിലെ ഭണിതി വൈചിത്ര്യം എന്ന പുസ്തകം   പ്രസ്ക്ലബ്‌ ഡയറക്ടര്‍ ഋഷി കെ.മനോജ്‌ കവിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീജിത്ത്‌ പെരുന്തച്ചന് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യ ഗോപുരങ്ങള്‍ തൊട്ടറിഞ്ഞ് എന്ന പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യാപകനും എഴുത്തുകാരനുമായ ഡോ.വിജയകൃഷ്ണന് നല്‍കിയും പ്രകാശനം ചെയ്തു. 
തിരുവനന്തപുരത്ത് പ്രസ്‌ ക്ലബില്‍ നടന്ന പരിപാടിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.വിജയകൃഷ്ണന്‍, കവിയും എഴുത്തുകാരനുമായ ബി.വി.കരയ്ക്കാട് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.  അധ്യാപകനും എഴുത്തുകാരനുമായ ബി.ബല്‍റാം,  ഗ്രന്ഥകാരി കുമാരി കീര്‍ത്തി വിദ്യാസാഗര്‍, റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി എന്നിവര്‍ സംസാരിച്ചു. 100രൂപ വിലയുള്ള പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ ലഭ്യമാണ്. 

Readers Comment

Add a Comment