Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തിന്റെ വിവിധ കോണുകളിൽ അധിവസിക്കുന്ന പ്രവാസികളായ കേരളീയരെ ഒന്നിപ്പിക്കുന്ന ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന്തുടക്കമാകും.  കനകക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യപ്രസംഗം നടത്തും.  മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ശശി തരൂർ എം.പി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം.കെ. മുനീർ, പി.ജെ. ജോസഫ്, ഒ. രാജഗോപാൽ, ജസ്റ്റിസ് (റിട്ട.) കുര്യൻ ജോസഫ്, എം.എ. യൂസഫലി, ഡോ. രവി പിള്ള, ഡോ. എം. അനിരുദ്ധൻ, ഡോ. ആസാദ് മൂപ്പൻ, എം. മുകുന്ദൻ, മേതിൽ രേണുക, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ തുടങ്ങിയവർ സംബന്ധിക്കും.

Readers Comment

Add a Comment