Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, suhani rath, events, i2inews

 അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 95-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സുഹാനി രാത്- സംഗീത സന്ധ്യ നാളെ നടക്കും. വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് പരിപാടി. നിയമസഭാസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സംഗീത സന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവനന്തപുരം മേയർ‌ കെ.ശ്രീകുമാർ അധ്യക്ഷത വഹിക്കും.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മുംബയ് മുഹമ്മദ് അസ്‌ലം നയിക്കുന്ന റഫി സംഗീത പരിപാടിയില്‍ ഗായിക നസ്രീൻ, മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ ദേവിക ബാലസുബ്രഹ്മണ്യം എന്നിവരും അണിനിരക്കും. പ്രശസ്ത ഫിലിം കൊറിയോഗ്രാഫര്‍ സുനിത  റാവുവിന്റെ നേതൃത്വത്തില്‍ ജാസ് പെക്കേഴ്‌സ് ടീം റഫി ഗാനങ്ങള്‍ക്ക് നൃത്തരൂപം നല്‍കും. സൗജന്യ പാസുകള്‍ ജാജീസ് ഇന്നൊവേഷന്റെ, വഴുതക്കാട് ട്രിവാന്‍ഡ്രം 99ക്‌ളബിന് എതിര്‍വശമുള്ള പുതിയ മേക്ക് ഓവര്‍ സ്റ്റുഡിയോയില്‍ നിന്ന് സ്വീകരിക്കാം. ഇതേ പാസ് ഉപയോഗിച്ച് സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍, ഫേഷ്യലുകള്‍, ബോഡി വൈറ്റ്‌നിംഗ് ആന്‍ഡ് ടൈറ്റ്‌നിംഗ് തുടങ്ങി ജാജീസിലെ ഏതു സേവനവും 15 ശതമാനം ഇളവോടെ സ്വീകരിക്കുകയും ചെയ്യാം. പരിപാടിയുടെ സഹപ്രായോജകർ സൺ ഹോംസ് ,മോണ്ടിനേറോ റസ്റ്റോറന്റ് ,എന്നിവരാണ് .സുനില്‍ മാത്യു  ഐ ടു ഐ സംവിധായകനായ സുഹാതി രാത്- സ്മൃതിരാഗ സന്ധ്യയുടെ സാക്ഷാത്കാരം നിര്‍ഹിക്കുന്നത് ഐ ടു ഐയുടെ ഇവന്റ്‌സ് ഡിവിഷനാണ്. സൗജന്യ പാസുകള്‍ക്ക്; 9746317744 , 8075398959  

 

Readers Comment

Add a Comment