Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:08 pm
  • 9th August, 2026
  • Light Rain
28.61°C28.61°C
  • Humidity: 75 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം ജില്ലയുടെ ചരിത്ര പൈതൃകങ്ങളും സാംസ്കാരിക തനിമയും പ്രധാന വിനോദ സഞ്ചാര സ്ഥലങ്ങളും കോർത്തിണക്കി ഒരുക്കിയ ‘KL 02, കാണാം കൊല്ലം’ ചിത്രപ്രദർശനത്തിന് തുടക്കമായി. ആർട്ടിസ്റ്റ് അനവദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു.
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ വിഷ്വൽ ആർട്ടിസ്റ്റ് അർജുൻ മാറോളിയൊരുക്കിയ ഈ ദൃശ്യവിരുന്നിൽ അക്രിലിക് , ജലചായ വർണങ്ങളിൽ വരച്ച് ചേർത്ത മുപ്പതോളം ചിത്രങ്ങളാണുള്ളത് . കണ്ണൂർ സ്വദേശിയായ അർജുൻ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ഇതിനോടകം നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വിഷ്വൽ ട്രാവലോഗ് പരമ്പരയിലെ രണ്ടാമത്തെ പ്രദർശനമാണിത്. കൊല്ലം ജില്ലയിൽ ഉടനീളം സഞ്ചരിച്ച് ആറ് മാസം കൊണ്ട് വരച്ച 30 ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത് . 8 പോയിന്റ് ആർട്ട് കഫേയും ഡോ. ജെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യാശാ ഫൗണ്ടേഷനും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. 8 പോയിന്റ് ആർട്ട്‌ കഫെയിൽ ഒരുക്കിയിരിക്കുന്ന പ്രദർശനം ഞായറാഴ്ച സമാപിക്കും.

Readers Comment

Add a Comment