Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാല്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ചടങ്ങില്‍ നടി ഷീലയ്ക്ക് സമ്മാനിച്ചു .
സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ചലച്ചിത്ര രംഗത്ത് പോയ വര്‍ഷം മികവു തെളിയിച്ച അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നാല്പതിലധികം പേരാണ് പുരസ്‌കരങ്ങള്‍ ഏറ്റുവാങ്ങിയത് . മലയാള സിനിമയ്ക്ക് വിലയേറിയ സംഭാവനകള്‍ നല്‍കിയ 14 സിനിമാ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ഓ രാജഗോപാൽ എം എൽ എ തുടങ്ങിയവർ പങ്കെടുത്തു .
പ്രധാന പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം: സി. ഷെരീഫ് സംവിധാനം ചെയ്ത കാന്തന്‍. ഒരു ഞായറാഴ്ച എന്ന ചലച്ചിത്രത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ശ്യാമപ്രസാദിന്. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു . മികച്ച നടി: നിമിഷ സജയന്‍ (ചോല, ഒരു കുപ്രസിദ്ധ പയ്യന്‍), മികച്ച രണ്ടാമത്തെ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച ആണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സരസ ബാലുശ്ശേരി ,സാവിത്രി ശ്രീധരൻ എന്നിവർ പങ്കിട്ടു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജോജു ജോസഫ് മികച്ച സ്വഭാവ നടനുള്ള അവാർഡ് നേടി .
മികച്ച നവാഗത സംവിധായകനുള്ള അവാർഡും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും മികച്ച കലാമൂല്യവും ജനപ്രിയവുമായ സിനിമക്കുള്ള പ്രത്യേക പുരസ്കാരവും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകനായ സക്കറിയ മുഹമ്മദ് നേടി .
തീവണ്ടി, ജോസഫ് എന്നീ ചിത്രങ്ങള്‍ക്ക് ഗാനമൊരുക്കിയ ബി.കെ. ഹരിനാരായണന്‍ ആണ് മികച്ച ഗാനരചയിതാവ്. മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍). വിജയ് യേശുദാസ്, ശ്രേയ ഘോഷാല്‍ എന്നിവരാണ് മികച്ച ഗായകര്‍. മികച്ച ഛായാഗ്രാഹകന്‍: കെ.യു. മോഹനന്‍ (കാര്‍ബണ്‍). മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് സമീറ സനീഷ് ഏറ്റുവാങ്ങി.
പുരസ്‌കാര വിതരണ ചടങ്ങിനെ തുടര്‍ന്ന് സംഗീത സംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകര്‍ അണിനിരക്കുന്ന നവവസന്തം- ഗാനോത്സവം ഉണ്ടായിരുന്നു .
മലയാള സിനിമയ്ക്ക് വിലയേറിയ സംഭാവനകൾ നൽകിയ മുതിർന്ന ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങു എല്ലാ താരങ്ങൾക്കും അവാർഡ് നൽകിയതിന് ശേഷം നടത്തിയതിനാൽ പ്രായാധിക്യം കൊണ്ട് ശാരീരിക ബുദ്ധിമുട്ടുള്ള മുതിർന്ന ചലച്ചിത്ര പ്രവർത്തകർ ഏറെ നേരം കാത്തിരിക്കേണ്ടി വന്നത് ചടങ്ങിന്റെ സംഘാടകരുടെ പിഴവാണെന്നും പരാതി ഉയർന്നിട്ടുണ്ട്.
23.71°C








