Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന് ഫിഫ ക്ലബ് ലോകക്കപ്പ് കിരീടം. ദോഹയില്‍ നടന്ന ഫൈനലില്‍ ബ്രസീല്‍ ക്ലബ് ഫ്ലെമംഗോയെ തോല്‍പ്പിച്ചാണ് യൂറോപ്യന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ കന്നി ക്ലബ് ലോകകപ്പ് നേടിയത്.

കന്നി ക്ലബ് ലോക കിരീടമെന്ന ലക്ഷ്യവുമായി ദോഹ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലിറങ്ങിയ ലിവര്‍പൂളിന് മുന്നില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ക്ലബ് ഫ്ലെമംഗോ മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. കളി തുടങ്ങി ആദ്യ മിനിട്ട് മുതല്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.
സെമിയില്‍ നിന്നും വ്യത്യസ്തമായി ആദ്യ ഇലവനില്‍ ഇടംപിടിച്ച ബ്രസീല്‍ താരം ഫെര്‍മിനോയും സൂപ്പര്‍താരം മുഹമ്മദ് സലാക്കും കിട്ടിയ അവസരങ്ങള്‍ മുതലാക്കാനുമായില്ല. അതേ സമയം അവസരങ്ങളുണ്ടാക്കുന്നതില്‍ മികച്ചുനിന്ന ഫ്ലെമംഗോയ്ക്കും സ്കോറിങിലെ പിഴവ് വിനയായി.
ഒടുക്കം ഗോള്‍ രഹിത സമനിലയുമായി മുഴുവന്‍ സമയം അവസാനിച്ചു. എക്സ്ട്രാ ടൈമിന്‍റെ തൊണ്ണൂറ്റിയൊമ്പതാം മിനുട്ടില്‍ ലിവര്‍പൂള്‍ ചിരിച്ചു. സാഡിയോ മാനേയുടെ മിന്നുന്ന പാസില്‍ നിന്നും ഫെര്‍മിനോ മനോഹരമായി ഫ്ലെമിംഗോ വല കുലുക്കിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തുവിളിച്ചു. തിരിച്ചടിക്കാനായി ഫ്ലെമംഗോ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 122 മിനുട്ടുകള്‍ക്കൊടുവില്‍ അന്തിമവിസില്‍ മുഴങ്ങി.

ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോയും ശൈഖ് ജൊആന്‍ ബിന്‍ ഖലീഫ അല്‍ത്താനിയും ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം മുഹമ്മദ് സലാഹ് സ്വന്തമാക്കി. 2020ലെ അടുത്ത ക്ലബ് ലോകകപ്പും ഖത്തറില്‍ വെച്ച് തന്നെയാണ് നടക്കുന്നത്.

Readers Comment

Add a Comment