Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലമുറകളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം സമ്മാനിച്ച് സലൂണ്‍ ആന്‍ഡ് മേക്ക്ഓവര്‍ രംഗത്തെ രാജ്യാന്തര ബ്രാന്‍ഡ് ആയ ജാജീസ് ഇന്നൊവേഷന്‍ തലസ്ഥാനത്തിന് സമര്‍പ്പിച്ചു. വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും തായമ്പകയില്‍ മേളപ്പെരുക്കം തീര്‍ത്ത പ്രൗഢസായാഹ്നം തലസ്ഥാന നഗരത്തിന് കാഴ്ചയുടെയും കേള്‍വിയുടെയും വിസ്മയാനുഭവം കൊണ്ട് ഇരട്ടി സൗന്ദര്യം പകരുന്നതായി. ചെണ്ടയുടെ ഇടന്തലയില്‍ മട്ടന്നൂരിന്റെ വിരലുകള്‍ കൊട്ടിയുണര്‍ത്തിയ മേളത്തിന് സഹവാദ്യക്കാര്‍ വലന്തലകൊണ്ടു തീര്‍ത്ത തരംഗം തായമ്പകയുടെ ദ്രുതലാവണ്യം തൊട്ടറിഞ്ഞു.

പ്രമുഖ ഹെയര്‍ സ്‌റ്റൈലിസ്റ്റും മേക്ക്ഓവര്‍ ആര്‍ട്ടിസ്റ്റും ജാജീസ് ഇന്നൊവേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ജാജി സുനിലും, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചടങ്ങില്‍ ഭദ്രദീപം പകര്‍ന്നു. വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങിലെത്തിയ മുഴുവന്‍ പേര്‍ക്കും മെട്രോ മനോരമയുമായി സഹകരിച്ച് ജാജീസ് ഇന്നൊവേഷന്‍ അവതരിപ്പിച്ച വിസിറ്റ് ആന്‍ഡ് വിന്‍ പദ്ധതിയനുസരിച്ച് ജാജീസിലെ സേവനങ്ങള്‍ 2020 ജനുവരി 31 നു മുന്‍പ് 30 ശതമാനം വരെ ആനുകൂല്യത്തോടെ ലഭ്യമാകുന്ന പ്രിവിലേജ് കൂപ്പണ്‍ സമ്മാനമായി ലഭിച്ചു. പങ്കെടുത്തവര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനിടെ ഏതെങ്കിലും തീയതിയിലേക്ക് ബ്രൈഡ് ആന്‍ഡ് ഗ്രൂം മേക്ക് ഓവര്‍ ബുക്കിംഗ് നിര്‍വഹിക്കുന്നവര്‍ക്ക് 5000 രൂപ നിരക്കുള്ള ജാജീസ് സിഗ്നേച്ചര്‍ ഫേഷ്യല്‍ സൗജ്യമായി ലഭിക്കുന്ന സവിശേഷ ആനുകൂല്യവും നിരവധി പേര്‍ കരസ്ഥമാക്കി. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2019 ഡിസംബര്‍ 28 ശനിയാഴ്ച വൈകിട്ട് ആറിന് ജാജീസ് ഇന്നൊവേഷന്‍ മുഖ്യ പ്രായോജകരായി അരങ്ങേറുന്ന സുഹാനി രാത്- സംഗിത, നൃത്ത സന്ധ്യയിലേക്കുള്ള  പ്രവേശന പാസുകളും ജാജീസിന്റെ ക്യാപ്പിറ്റല്‍ സിറ്റി സ്റ്റുഡിയോ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയര്‍ക്ക് സൗജന്യമായി ലഭിച്ചു.

ജാജീസ് ഇന്നൊവേഷന്റെ സംസ്ഥാനത്തെ നാലാമത് ഔട്ട്‌ലെറ്റ് ആണ് തലസ്ഥാനത്ത് ആരംഭിച്ചത്. വിവിധ ഫേഷ്യലുകള്‍, ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, സ്‌കിന്‍ വൈറ്റ്‌നിംഗ് ആന്‍ഡ് ടൈറ്റ്‌നിംഗ്, ഡാന്‍ഡ്രഫ് ആന്‍ഡ് പിംപിള്‍ ട്രീറ്റ്‌മെന്റ്, പെര്‍മനന്റ് ഹെയര്‍ റിമൂവല്‍, ബോഡി ടാറ്റൂ, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി എല്ലാ സൗന്ദര്യ പരിചരണ, സംരക്ഷണ രീതികളും രാജ്യാന്തര മികവോടെയും, ഏറ്റവും കുറഞ്ഞ നിരക്കിലും നിര്‍വഹിക്കാന്‍ ജാജീസ് ഇന്നൊവേഷന്‍ അവസരമൊരുക്കുന്നു.  

ജാജീസ് ഇന്നൊവേഷന്‍സ് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് 9207209207 എന്ന നമ്പറില്‍ വിളിക്കുക.

Readers Comment

Add a Comment