Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:28 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, jajis innovation, events , i2inews

തിരുവനന്തപുരം: തായമ്പകയില്‍ മട്ടന്നൂരും സംഘവും തീര്‍ക്കുന്ന മേളപ്പെരുക്കത്തിനു കാത്ത് തലസ്ഥാനം. വാദ്യശ്രേഷ്ഠനായ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വിരലുകള്‍ ചെണ്ടയുടെ ഇടന്തലയില്‍ വര്‍ഷമായി പെയ്തിറങ്ങുമ്പോള്‍ വലന്തലച്ചെണ്ടകളില്‍ അതിന്റെ മുഴക്കം പടരും. വഴുതക്കാട് ട്രിവാന്‍ഡ്രം ക്‌ളബിന് എതിര്‍വശത്ത്, കെ.ഇ.കെ ടവറില്‍ നാളെ  വൈകിട്ട് നാലിന് പ്രവര്‍ത്തനമാരംഭിക്കുന്ന ജാജീസ് ഇന്നൊവേഷന്‍ സലൂണ്‍ ആന്‍ഡ് മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് മട്ടന്നൂരും സംഘവും തലസ്ഥാന നഗരത്തിനായി തായമ്പകയുടെ ദ്രുതതാളമൊരുക്കുക.

സലൂണ്‍ ആന്‍ഡ് മേക്ക്ഓവര്‍ മേഖലയില്‍ കേരളത്തിന് രാജ്യാന്തര മേല്‍വിലാസം നല്‍കിയ പ്രമുഖ ബ്യൂട്ടി കെയര്‍ ബ്രാന്‍ഡ് ആയ ജാജീസ് ഇന്നൊവേഷന്റെ നാലാമത് മേക്ക്ഓവര്‍ സ്റ്റുഡിയോ ഔട്ട്‌ലെറ്റ് ആണ് തലസ്ഥാനത്തേത്.  ഉദ്ഘാടനത്തിന് എത്തുന്നവര്‍ക്ക് വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിലൂടെ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിക്കുന്ന ജാജീസ് ഇന്നൊവേഷന്‍ നാളെ  വൈകിട്ട് നാലിന് വഴുതക്കാട് കെ.ഇ.കെ ടവറിലെ ഔട്ട്‌ലെറ്റില്‍ എത്തുന്നവര്‍ക്ക് 2020 ജനുവരി 31 വരെ ജാജീസിലെ ഏതു സേവനവും 30 ശതമാനം വരെ ഇളവോടെ പ്രയോജനപ്പെടുത്താവുന്ന പ്രിവിലേജ് കൂപ്പണ്‍ സമ്മാനിക്കും. ഉദ്ഘാടനദിനത്തിലെത്തി, അടുത്ത ഒരു വര്‍ഷത്തെ ഏതെങ്കിലും ദിനത്തിലേക്ക് ബ്രൈഡ് ആന്‍ഡ് ഗ്രൂം മേക്ക് ഓവര്‍ ബുക്കിംഗ് നിര്‍വഹിക്കുന്നവര്‍ക്ക് 5000 രൂപ നിരക്കുള്ള ജാജീസ് സിഗ്നേച്ചര്‍ ഫേഷ്യലിനുള്ള സൗജന്യ സൗകര്യവും നേടാം.

പ്രമുഖ ഹെയര്‍ സ്‌റ്റൈലിസ്റ്റും മേക്ക്ഓവര്‍ ആര്‍ട്ടിസ്റ്റുമായ ഡോ. ജാജി സുനില്‍ നേതൃത്വം നല്‍കുന്ന ജാജീസ് ഇന്നൊവേഷനില്‍ വിവിധ ഫേഷ്യലുകള്‍, ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, സ്‌കിന്‍ വൈറ്റ്‌നിംഗ് ആന്‍ഡ് ടൈറ്റ്‌നിംഗ്, ലേസർ  ഹെയര്‍ റിമൂവല്‍, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ്, പിംപിള്‍ ട്രീറ്റ്‌മെന്റ്, ബോഡി ടാറ്റൂ, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി സൗന്ദര്യ പരിചരണ, സംരക്ഷണ സേവനങ്ങള്‍ രാജ്യാന്തര മികവിലും കുറഞ്ഞ നിരക്കിലും സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207209207 എന്ന നമ്പറില്‍ വിളിക്കുക.

Readers Comment

Add a Comment