Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യാന്തര പ്രശസ്തനായ യൂറോളജി- റീകണ്‍സ്ട്രക്ടീവ് സര്‍ജന്‍ ഡോ. റഫീഖ് യൂസഫിന്റെ നേതൃത്വത്തില്‍ യൂറോളജി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കായി നാളെയും ശനിയാഴ്ചയും (ജൂലായ് 26, 27) കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ യൂറോളജി സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. രണ്ടു ദിവസവും രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെയാണ് ക്യാമ്പ്.

കേരളത്തില്‍ ആധുനിക യൂറോളജി ചികിത്സയ്ക്ക് തുടക്കമിട്ടവരില്‍ മുന്‍നിരക്കാരനായ ഡോ. റഫീഖ് യൂസഫ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്ന് യൂറോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരളത്തില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജുകളില്‍ യൂറോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. അതിനു ശേഷം അബുദാബിയിലെ ലോകപ്രശസ്തമായ മഫ്‌റഖ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലം ചീഫ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചു.

മെഡിസിറ്റിയില്‍ ഡോ. റഫീഖ് യൂസഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശസ്ത്രക്രിയാ ക്യാമ്പില്‍, വൃക്കയിലെ കല്ലുകള്‍, പ്രോസ്‌റ്റേറ്റ് വീക്കം, പ്രോസ്‌റ്റേറ്റ്, കിഡ്‌നി, ബ്‌ളാഡര്‍, വൃഷണങ്ങള്‍ എന്നിവിടങ്ങളിലെ ട്യൂമറുകളും ക്യാന്‍സറുകളും, വൃഷണങ്ങളിലെ സിസ്റ്റ്, വൃക്കസംബന്ധമായ ശസ്ത്രക്രിയകള്‍, പെല്‍വിക് ലിംഫ് നോഡ് ഡിസക്ഷന്‍, സ്ത്രീ പുരുഷ പ്രത്യുത്പാദനവ്യൂഹങ്ങള്‍ക്ക് ജന്മനാലുള്ള തകരാറുകള്‍, അപകടങ്ങളിലും മറ്റും മൂത്രാശയത്തിന് ഗുരുതരമായി പരിക്കേറ്റവര്‍, റീകണ്‍സ്ട്രക്ടീവ് സര്‍ജറികള്‍ ആവശ്യമായവര്‍ തുടങ്ങി മൂത്രാശയ സംബന്ധമായ വിവിധ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

യൂറോളജി സര്‍ജറികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് സെക്കന്‍ഡ് ഒപ്പീനിയന്‍ സ്വീകരിക്കാനും കുറഞ്ഞ നിരക്കിലുള്ള സര്‍ജറി പാക്കേജുകള്‍ക്കും ക്യാമ്പില്‍ സൗകര്യമുണ്ടാകും.  രജിസ്‌ട്രേഷന് 97463 17744, 80753 98959 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കണം.

ഡോ. റഫീഖ് യൂസഫിന്റെ സേവനം ഇനി മുതല്‍ എല്ലാ മാസവും അവസാന ആഴ്ചയില്‍ ട്രാവന്‍കൂര്‍ മെഡിസിറ്റി യൂറോളജി വിഭാഗത്തില്‍ ലഭ്യമായിരിക്കും. അപ്പോയിന്‍മെന്റിന് വിളിക്കൂ: 97463 17744

Readers Comment

Add a Comment