Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:15 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ സ്വന്തം പുരയിടത്തിൽ കണ്ടെത്തിയ പുരാതന ചെമ്പുനാണയങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന് കൈമാറിയ മുൻ പഞ്ചായത്ത് മെമ്പർ ബി. രത്നാകരൻ പിള്ളയെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊന്നാടയണിയിച്ച് അനുമോദിച്ചു.

രത്നാകരൻ പിള്ളയുടെ അധീനതയിലുള്ള കൃഷിയിടത്തിൽ പണിചെയ്യുന്നതിനിടയിലാണ് മൺകുടത്തിൽ  അടക്കം ചെയ്ത നിലയിൽ പ്രാചീന ചെമ്പുനാണയങ്ങൾ കണ്ടെത്തിയത്. 1885 മുതൽ തിരുവിതാംകൂറിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളായിരുന്നു ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2595 നാണയങ്ങളാണ് കണ്ടുകിട്ടിയത്. ഈ നാണയങ്ങൾ വകുപ്പ് കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ചെമ്പറിൽ ചേർന്ന ചടങ്ങിൽ അഡീഷണൽ സെക്രട്ടറി കെ. ഗീത, ഡയറക്ടർ കെ.ആർ. സോന, പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ. റജികുമാർ, മ്യൂസിയം ഡയറക്ടർ  അബു ശിവദാസ്, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻ പിള്ള എന്നിവർ സംബന്ധിച്ചു.

Readers Comment

Add a Comment