Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് 20-20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
90 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതൽ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉൾപ്പെടെ 1000 പോലീസുകാർ സുരക്ഷയൊരുക്കും.
സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക.
ആവശ്യമായ സൈൻബോർഡുകൾ, സീറ്റ് നമ്പരുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ ഉൾപ്പെടെ 20 ഏജൻസികളെ ഭക്ഷണവിതരണത്തിന് ഏർപ്പാടാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടക്കും. കോർപറേഷൻ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ശുചിത്വമിഷൻ എന്നിവ ഭക്ഷണവിതരണത്തിന്റെ മേൽനോട്ടം വഹിക്കും. സമ്പൂർണമായി ഹരിതപെരുമാറ്റച്ചട്ടം പാലിക്കും.
സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
സ്റ്റേഡിയത്തിലേക്കോ, കളിക്കാർക്ക് നേരെയോ ഏതെങ്കിലും വസ്തുക്കൾ വലിച്ചെറിയാൻ ശ്രമിച്ചാൽ പോലീസ് നടപടി എടുക്കും.
യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം കോളേജ്, എൽ.എൻ.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും.
22.57°C








