Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:36 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൈനിക സ്കൂളുകളുടെ ദക്ഷിണമേഖലാ
സ്പോർട്സ് മീറ്റ് കഴക്കൂട്ടം സൈനിക് സ്കൂൾ പരേഡ് ഗ്രൗണ്ടിൽ  സൈനിക് സ്കൂൾ പ്രിൻസിപൽ  കേണൽ റാവത്ത് ഉദ്ഘാടനം ചെയ്തു.

ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന
സ്പോർട്സ് മീറ്റിൽ, ദക്ഷിണ മേഖലയിലെ  ആറ് സ്കൂളുകളിൽനിന്നായി ഏകദേശം 450 വിദ്യാർഥികൾ പങ്കെടുക്കുന്നു.സ്കൂൾ കേഡറ്റ് ക്യാപ്റ്റൻ അശ്വിൻ അനീഷ് കെ നയിച്ച വർണ്ണാഭമായ മാർച്ച് പാസ്‌റ്റോടു കൂടി ഉദ്ഘാടന ദിവസത്തെ പരിപാടികൾക്ക് തുടക്കമായി .

സ്കൂൾ പ്രിൻസിപൽ  കേണൽ റാവത്ത് മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ആരോഗ്യകരമായ മനസ്സിനുംശരീരത്തിനും
വേണ്ടി സ്പോർട്സിനും ഗെയിംസിനും യുവാക്കൾ സമയം കണ്ടെത്തേണ്ടതിന്റെ  പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘടാന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു.
ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ഹോക്കി  എന്നീ ഇനങ്ങൾക്കു പുറമേ,ഡിബേറ്റ്, ക്വിസ് ,കലാമത്സരങ്ങളും മീറ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.

സൗത്ത് സോൺ മത്സരങ്ങളിലെ വിജയികൾ ദേശീയ മേഖലാ മത്സരങ്ങളിൽ ദക്ഷിണ മേഖലയെ പ്രതിനിധാനം ചെയ്യും. ദക്ഷിണമേഖല മത്സരങ്ങൾക്ക് ജൂലൈ ഇരുപത്തിയെട്ടാം തീയതി സമാപനം കുറിക്കും. സമാപനസമ്മേളനത്തിൽ ബഹുമാനപ്പെട്ട ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.

Readers Comment

Add a Comment