Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:26 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ സേവന കേന്ദ്രം നടത്തിയ അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണം സംസ്ഥാന ഡിസബലിറ്റി കമ്മീഷണര്‍ ജി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അമ്മമാര്‍ക്ക് പരിശീലനം നല്‍കുന്ന അമ്മ ടീച്ചര്‍ പദ്ധതിക്കും ചടങ്ങില്‍ തുടക്കമിട്ടു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 238 ഓളം ഭിന്നശേഷിക്കാര്‍ പഠിക്കുന്ന തിരുവനന്തപുരം സെന്റ് മേരീസ് സ്‌കൂളിലെ അമ്മമാര്‍ക്ക്  പരിശീലനം നല്‍കി. സംസ്ഥാനമൊട്ടാകെ ഈ പദ്ധതി ഉടന്‍ നടപ്പാക്കും. ദിനാചരണത്തിന്റെ ഭാഗമായി സേവന കേന്ദ്രത്തില്‍ നിന്ന് വിവിധ മേഖലകളില്‍ തൊഴില്‍ പരിശീലനം ലഭിച്ച 27 പേര്‍ക്ക് സ്വയം തൊഴില്‍ ഉപകരണ കിറ്റ് വിതരണം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നാലാഞ്ചിറയുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ എം. എ. ജോര്‍ജ്ജ് ഫ്രാന്‍സിസ്, ഭിന്നശേഷിക്കാരുടെ ദേശിയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ലൈജു എന്നിവര്‍ സംസാരിച്ചു.

Readers Comment

Add a Comment