Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കുട്ടികൾക്കു നേരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക, സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന ‘കുഞ്ഞേ നിനക്കായ്’ പോക്സോ ബോധവത്കരണ കാമ്പയിന് തൃശൂരിൽ തുടക്കമായി. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിലെ നിറഞ്ഞ സദസ്സിലെ സാക്ഷിയാക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് കേരള പോലീസിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഇതിന് സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്നാണ് യുനിസെഫ് മേധാവി ചൂണ്ടിക്കാണിച്ചത്. 
സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ പോക്സോ കേസുകൾ വ്യക്തിപരമായി തന്നെ വേദനിപ്പിച്ചതായി ഡി.ജി.പി പറഞ്ഞു. അതിനാലാണ് കാമ്പയിന് ഇവിടെനിന്ന് തുടക്കമിടുന്നത്. മറ്റു മുഴുവൻ ജില്ലകളിലും ഈ കാമ്പയിൻ നടത്തും. കുഞ്ഞുങ്ങൾ ദൈവത്തിൽ കുറഞ്ഞൊന്നുമല്ല. അവർക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അവരെ ദ്രോഹിക്കാൻ ആർക്കും അവകാശമില്ല. കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം കൊലപാതക കേസുകളേക്കാൾ മോശമാണെന്നും അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment