Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:35 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹിയിൽ നടന്ന 39 മത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ്ഫെയറിൽ മികച്ച നേട്ടങ്ങളുമായി സംസ്ഥാന വനിതാ വികസനകോർപ്പറേഷന്റെ സ്റ്റാളുകൾ.  കേന്ദ്ര മന്ത്രാലയം സംഘടിപ്പിച്ച ട്രേഡ് ഫെയറിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിന്നും സാമ്പത്തിക സ​ഹായം ലഭിച്ച് സ്വയം തൊഴിൽ കണ്ടെത്തി വിജയിച്ച തിരുവനന്തപുരം സ്വദേശികളായ പ്രസന്ന, അനീഷ , റീന, രാധിക എന്നിവരാണ് അവരുടെ ഉൽപ്പന്നങ്ങളുമായി ട്രേഡ് ഫെയറിൽ എത്തി മികച്ച നേട്ടം കൊയ്തത്. സമൂഹത്തിന്റെ പിന്നോക്കാവസ്ഥയിലായിരുന്ന വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടി സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നൽകിയ വായ്പകളിലൂടെ ഇവർ ചെയ്ത ബിസിനസിന് ദേശീയ തലത്തിൽ ലഭിച്ച അം​ഗീകാരം കൂടിയാണ് ഈ നേട്ടമെന്ന് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.എസ് സലീഖയും, എം.ഡി. വി.സി ബിന്ദുവും അറിയിച്ചു.

ബാലരാമപുരം കൈത്തറി വസ്ത്രങ്ങളാണ് പ്രസന്ന വിൽപ്പനക്ക് വെച്ചത്. ഏറ്റവും കൂടുതൽ കച്ചവടം ലഭിച്ചതും ഈ കൈത്തറി ഉൽപ്പന്നങ്ങൾക്കായിരുന്നു. കേരള അരിപ്പൊടി , ചിപ്സ് എന്നിവ രാധികയും, കേരള ഹൽവ, ബനാനാ ചിപ്സ് എന്നിവയുമായി റീനയും, കേരള ഉപ്പേരി,മുറുക്ക്, ചിപ്സ് എന്നിവയുമായി  അനീഷയും നടത്തിയ സ്റ്റാളുകളിലും മികച്ച പ്രതികരണമായിരുന്നു. കേരള വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ സ്റ്റാളുകൾക്ക് ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയതിനുള്ള പുരസ്കാരം കേരള വനിതാ വികസന കോർപ്പറേഷന് വേണ്ടി കോർപ്പറേഷന്റെ  റീജണൽ ഓഫീസിലെ ലോൺ റിക്കവറി അസിസ്റ്റുമായ  രാഹുൽ വി ഏറ്റുവാങ്ങി.

Readers Comment

Add a Comment