Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:37 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നവീകരിച്ച ജിംനേഷ്യത്തിന്‍റെ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജിംനേഷ്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങളാണ് ഉള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കു കൂടാതെ പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍ ജിംനേഷ്യം പ്രയോജനപ്പെടുത്താം.  രാവിലെ അഞ്ചു മുതല്‍ പത്തുവരെയും വൈകുന്നേരം നാലു മുതല്‍ ഒന്‍പതുവരെയുമാണ് പ്രവര്‍ത്തനസമയം. ജിംനേഷ്യത്തിലെ വിവിധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി പ്രവര്‍ത്തിപ്പിച്ചു നോക്കി. തണ്ടര്‍ബോള്‍ട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള ജിംനേഷ്യത്തിന്‍റെ നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍വ്വഹിച്ചത് ഇരുപതോളം പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലെ താല്‍കാലിക ജീവനക്കാരും ചേര്‍ന്നാണ്. താല്‍കാലിക ജീവനക്കാര്‍ക്ക് ആദരസൂചകമായി സംസ്ഥാന പോലീസ് മേധാവി ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. 

Readers Comment

Add a Comment