Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭരണഘടനാ വാർഷികാഘോഷ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും എസ്.സി.ഇ.ആർ.ടി യുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ 'നൈതികം' പഠനകാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രകാശനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിർവഹിച്ചു. രാവിലെ 9.30ന് പൂജപ്പുര എസ്.സി.ഇ.ആർ.ടി യിൽ നടക്കുന്ന ചടങ്ങിലായിരുന്നു നൈതികം ഉദ്ഘാടനം ചെയ്തത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. 'നൈതികം' എന്ന പേരിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ, നമ്മെ ഏൽപ്പിക്കുന്ന കടമകൾ, മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പഠനകാലത്ത് തന്നെ കുട്ടികൾക്ക് ധാരണയുണ്ടാക്കാൻ അവസരമൊരുക്കുന്നതാണ് നൈതികത്തിന്റെ പരിപാടികൾ. ക്ലാസ് സഭകൾ, മാതൃകാ സ്‌കൂൾ ഭരണഘടനാ നിർമാണം, ചർച്ചകൾ, സംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
23.84°C








