Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:18 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Inauguration Quilon Ortho Care , NK Premachandran MP , M Noushad ML A ,   , i2i News Trivandrum

കൊല്ലം: അസ്ഥിരോഗ ചികിത്സയില്‍ സമ്പൂര്‍ണ ആധുനിക സൗകര്യങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച ക്യു.ഒ.സി (ക്വയിലോണ്‍ ഓര്‍ത്തോ കെയര്‍) എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കൊല്ലത്തിന് സമര്‍പ്പിച്ചു. പള്ളിമുക്കിലെ ക്യു.ഒ.സി കാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എ. യൂനുസ് കുഞ്ഞ് മുഖ്യിതിഥിയായി പങ്കെടുത്ത സമ്മേളത്തില്‍ ഡോ. എന്‍.കെ. ഭാസ്‌കരന്‍ സ്വാഗതവും പ്രസീത് എസ്. ദേവ് നന്ദിയും പറഞ്ഞു.

എല്ലാ വിധ അസ്ഥിരോഗങ്ങള്‍ക്കും അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ അസ്ഥിരോഗ ചികിത്സാ, ശസ്ത്രക്രിയകളില്‍ മികവിന്റെ കേന്ദ്രമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ക്യു.ഒ.സിക്ക് നേതൃത്വം നല്‍കുന്നത് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളിലും റിവിഷന്‍ സര്‍ജറികളിലും പ്രമുഖനായ ഡോ. സഞ്ജീവ് കെ. ഭാസ്‌കര്‍ ആണ്. അപകടങ്ങളിലും മറ്റും അസ്ഥികള്‍ക്കു സംഭവിക്കുന്ന അതിസങ്കീര്‍ണവും ഗുരുതരവുമായ പരിക്കുകള്‍ക്കുള്ള എമര്‍ജന്‍സി ട്രോമാ സര്‍ജറികള്‍ നിര്‍വഹിക്കാവുന്ന ആധുനിക തിയേറ്റര്‍ കോംപ്‌ളക്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ക്യു.ഒ.സിയുടെ പ്രവര്‍ത്തനം.

Readers Comment

Add a Comment