Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:56 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴഞ്ചേരി കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയില്‍ സജീവമായ സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി 10 മുതല്‍ 20 വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഒരുങ്ങുന്ന കാര്‍ണിവല്‍ 2020- പുഷ്പ, ഫല പ്രദര്‍ശന, വിപണന, വിനോദ മേളയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.മതസൗഹാര്‍ദ്ദത്തിന്റെ പുണ്യതീരമായ പമ്പാനദിക്കരയില്‍, തീര്‍ത്ഥാടകരുടെ സംഗമഭൂമിയില്‍ ഒരേസമയം പുഷ്‌പോത്സവത്തിന്റെ വര്‍ണഭംഗിയും ഷോപ്പിംഗ് വിസ്മയത്തിന്റെ അപൂര്‍വാനുഭവവും വിനോദത്തിന്റെ ഉല്ലാസവേളയുമാകുന്ന കാര്‍ണിവല്‍- 2020 യുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഷാജി പുളിമൂട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. എം.എല്‍.എ ശ്രീമതി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ബഹു. എം.എല്‍.എ ശ്രീ. രാജു എബ്രഹാം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് പഴഞ്ഞിയില്‍, വൈസ് പ്രസിഡന്റ് ജേക്കബ് ഇമ്മാനുവല്‍, ട്രഷറര്‍ നവീന്‍ ജോണ്‍, ബോര്‍ഡ് ഡയറക്ടര്‍ വിനോദ് മണ്ണില്‍, ജനറല്‍ കണ്‍വീനര്‍ സാബു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

മധ്യകേരളത്തില്‍ ഏറ്റവും അധികം പ്രവാസികളുള്ള കോഴഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റ്, സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കായി ഗൃഹ നിര്‍മ്മാണം, നിര്‍ദ്ധന രോഗികള്‍ക്ക് ചികിത്സാ സഹായം എന്നിവയിലൂടെ ശ്രദ്ധേയരാണ്. സേവന- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന കാര്‍ണിവല്‍- 2020 പുഷ്പമേളയും വിപണന- വിനോദ മേളയും കോഴഞ്ചേരി നിവാസികള്‍ക്ക് അവിസ്മരണീയ അനുഭവമാക്കാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ് ട്രസ്റ്റ് നേതൃത്വം.

Readers Comment

Add a Comment