Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:35 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവുകാട്ടിയ 239 പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള 2018 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതികള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിതരണം ചെയ്തു. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്ന് 11 പേര്‍ പോലീസ് മേധാവിയുടെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി. തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. 
കുറ്റാന്വേഷണമേഖലയിലെ മികവിന് 118 പേര്‍ക്കും ക്രമസമാധാനപാലനത്തിന് പതിനേഴു  പേര്‍ക്കും ഇന്‍റലിജന്‍സ് മേഖലയിലെ മികവിന് 35 പേര്‍ക്കും പരിശീലനമികവിന് പതിമൂന്നു പേര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ നാലുപേരും സോഷ്യല്‍ പൊലീസിങ്, സൈബര്‍ക്രൈം അന്വേഷണം എന്നീ വിഭാഗത്തിലെ  പതിനഞ്ചുപേരും ആദരവിന് അര്‍ഹരായി. ട്രാഫിക് വിഭാഗത്തിലെ നാലുപേരും ഹൈവേ പൊലീസിലെ പതിനൊന്നു പേരും വനിതാ പോലീസിലേയും, പബ്ലിക് റിലേഷന്‍സിലെയും, സ്റ്റുഡന്‍റ് പോലീസ് കേഡറ്റിലെയും ഓരോരുത്തര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. മറ്റ് വിഭാഗങ്ങളില്‍നിന്ന് 19 പേരും തിരഞ്ഞെടുക്കപ്പെട്ടു.
  വിവിധ മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് എ.ഡി.ജി.പിമാരായ അനില്‍ കാന്ത്, എസ്. ആനന്ദകൃഷ്ണന്‍, ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹേബ്, ടി.കെ.വിനോദ് കുമാര്‍, മനോജ് എബ്രഹാം, ഐ.ജിമാരായ എസ്.ശ്രീജിത്ത്, അശോക് യാദവ്, പി.വിജയന്‍,  ഡി.ഐ.ജി മാരായ അനൂപ് കുരുവിള ജോണ്‍, പി.പ്രകാശ്, എസ്.പി മാരായ ഡോ.ശ്രീനിവാസ്.എ,  ഹരിശങ്കര്‍,  കറുപ്പസാമി.ആര്‍, സുജിത്ത് ദാസ്, ജെ. സുകുമാര പിള്ള എന്നിവരും ബഹുമതികള്‍ക്കര്‍ഹരായി.

Readers Comment

Add a Comment