Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:35 am
  • 10th August, 2026
  • Overcast Clouds
22.73°C22.73°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


തിരുവനന്തപുരം: മെഡിക്കൽ കോളജിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ പരിശീലന ശില്പശാല നടത്തി. ശനിയാഴ്ച വജ്രജൂബിലി ഓഡിറ്റോറിയത്തിൽ 
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. ശസ്ത്രക്രിയ വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ ലത്തീഫ് , പ്രൊഫ. വിശ്വനാഥൻ എന്നിവർ ശില്പശാലയ്ക്ക്
നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് ശില്പശാലകൾ സംഘടിപ്പിക്കുന്നതിന്റെ നേട്ടങ്ങളെപ്പറ്റി വിശദീകരിച്ചു. ഡോ സമദർശി, ഡോ ദയാനന്ദബാബു എന്നിവർ സംസാരിച്ചു.
മുംബൈ ടാറ്റാമെമ്മോറിയൽ ആശുപത്രിയിലെ റോബോട്ടിക് ശസ്ത്രക്രിയാവിദഗ്ധൻ
ഡോ അശ്വിൻ ഡിസൂസയുടെ മേൽനോട്ടത്തിൽ നടന്ന
അതിസങ്കീർണ വൻകുടൽ താക്കോൽദ്വാര ശസ്ത്രക്രിയ തൽസമയം കാണാനും സംശയനിവാരണം നടത്തുവാനും പി ജി വിദ്യാർത്ഥികൾക്കും മറ്റു ഡോക്ടർമാർക്കും ശില്പശാലയിൽ അവസരം ഒരുക്കി. കുടൽ ശസ്ത്രക്രിയയ്ക്കു ഉപയോഗിക്കുന്ന സ്റ്റപ്ലേർ പ്രവർത്തി പരിചയ വർക്ക്ഷോപ്പും ഇതോടൊപ്പം നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 150-ഓളം പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

Readers Comment

Add a Comment