Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:33 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴിൽവകുപ്പ് കോഴിക്കോട് ജില്ലയില്‍ തുറക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ (സഹായ കേന്ദ്രം) ഉദ്ഘാടനം നവംബര്‍ 18-ന്. റെയില്‍വേ സ്റ്റേഷന്‍ ലങ്ക് റോഡിലാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുറക്കുന്നത്. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങില്‍ തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഫെലിസിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും.

അന്യനാടുകളില്‍നിന്നു വരുന്ന അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സഹായ കേന്ദ്രമായാകും ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കായുള്ള പരിരക്ഷാ പദ്ധതിയായ ആവാസിന്റെ വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ സംസ്ഥാനതല പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. 
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി, എം.കെ. മുനീര്‍ എം.എല്‍.എ, ലേബര്‍ കമ്മിഷണര്‍ സി.വി. സജന്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Readers Comment

Add a Comment