Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന ആശയവുമായി ലഹരിക്കെതിരേ സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തി സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടികളുടെ ഭാഗമാകാന്‍ വിവിധ ട്രേഡ് യൂണിയനുകളും ക്ഷേമനിധി ബോര്‍ഡുകളും തീരുമാനിച്ചു.ലഹരിക്കെതിരായ പ്രചരണത്തിന് തൊഴിലാളി മേഖലയില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ക്ഷേമനിധി ബോര്‍ഡുകളും ബോധവത്ക്കരണ-പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നിയമസഭയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കളുടെയും ക്ഷേമനിധി ബോര്‍ഡ് പ്രതിനിധികളുടെയും പ്രത്യേക യോഗമാണ് ഈ തീരുമാനമെടുത്തത്. 

ലഹരിക്കടിപ്പെട്ടവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനും  ബോധവത്ക്കരിക്കുന്നതിനുമുള്ള നടപടികള്‍ തൊഴിലാളി സംഘടനകളുടെ സഹകരണമുറപ്പാക്കി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്   ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.മോട്ടോര്‍ വാഹനം ഓടിക്കുന്ന ഒരു തൊഴിലാളിയും ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്തണം. ഇതിനായി ലഹരിക്കെതിരേയുള്ള സ്റ്റിക്കര്‍, പോസ്റ്ററുകള്‍ മുതലായവ ഉപയോഗിച്ച് പ്രത്യേക പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.കൗണ്‍സലിംഗ് സെന്ററുകളുടെയും ഡീ അഡിക്ഷന്‍ സെന്ററുകളുടെയും  ഫോണ്‍ നമ്പരുകളും അഡ്രസും ഇതില്‍ പ്രദര്‍ശിപ്പിക്കും.  വാഹനങ്ങള്‍ വഴി ലഹരിവസ്തുക്കള്‍ കടത്തുന്നതായി കണ്ടു വരുന്നുണ്ട്. ഇതിന് തടയിടുന്നതിനും കാരിയര്‍മാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും മോട്ടോര്‍ തൊഴിലാളികളുടെയുള്‍പ്പെടെ എല്ലാ തൊഴിലാളികളുടെയും  സഹകരണം അനിവാര്യമാണെന്നും  മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന പേരില്‍ വിമുക്തി സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 17-ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന്  മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.   

Readers Comment

Add a Comment