Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:41 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സാമൂഹിക റേഡിയോകളുടെ ദുരന്ത നിവാരണ രംഗത്തെ പ്രസക്തി ഉൾക്കൊണ്ടുകൊണ്ട് യുനെസ്കോയും,  ഐഡിയോ സിങ്ക് മീഡിയയും ചേർന്ന് സാമൂഹിക റേഡിയോകളെ ദുരന്ത നിവാരണത്തിൽ എങ്ങിനെ ഉപയോഗിക്കാം എന്നതിനെപ്പറ്റി പരിശീലന പരിപാടി  ആരംഭിച്ചു.

സാമൂഹിക റേഡിയോകളുടെ ദുരന്ത അതിജീവന ശേഷി വർദ്ധിപ്പിക്കുക, ദുരന്ത സമയത്തെ പ്രക്ഷേപണ മാനദണ്ഡങ്ങൾ തയ്യാറാക്കുക, ദുരന്ത സമയത്തെ പ്രക്ഷേപണത്തിനായി വിവിധ ശബ്ദ വിവരണങ്ങൾ മുൻകൂട്ടി തയ്യാറാക്കുക എന്നിവയാണ് ഈ പരിശീലന പരിപാടിയിലൂടെ ഉദേശിക്കുന്നത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന്  സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് നിർവഹിച്ചു.  റേഡിയോ ബെൻസിഗർ മേധാവി ഫാ. പീറ്റർ,  സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രോജക്ട് ഓഫീസർ ശ്രീ. ജോ ജോൺ  ജോർജ്, പരിശീലകർ കുമാരി അമർ പ്രീത്, കുമാരി സുരഭി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Readers Comment

Add a Comment