Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനകളും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിനുമായി സംസ്ഥാനതലത്തില്‍ 'വര്‍ണ്ണപ്പകിട്ട് 2019' എന്ന പേരില്‍ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് നവംബര്‍ 8, 9 തീയതികളില്‍ ചാല ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ  ഉദ്ഘാടനം നവംബര്‍ 8-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ആരോഗ്യ- സാമൂഹ്യനീതി- വനിത -ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ആദരിക്കുകയും ചെയ്യും.കലോത്സവത്തോടനുബന്ധിച്ച് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് കരമന ടാക്‌സ് ടവറില്‍നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.9-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ എറണാകുളം ധ്വയ ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ട്സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന കാലിക പ്രാധാന്യമുള്ള നാടകവും അതിന് ശേഷം പ്രശസ്ത നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തപരിപാടിയും ഉണ്ടായിരിക്കും

Readers Comment

Add a Comment