Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:38 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങളിലെ ശബ്ദാവലി ശില്പശാല നാളെ രാവിലെ 10മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍  ഡോ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍, കെ.സി.എച്ച്.ആര്‍ ചെയര്‍മാന്‍  ഡോ.പി.കെ.മൈക്കില്‍ തരകന്‍, ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. മാനവിക വിഷയങ്ങളില്‍ അവഗാഹമുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. പി.എസ്.സി ചോദ്യപ്പേപ്പര്‍ മലയാളത്തിലും ലഭ്യമാക്കുമെന്ന തീരുമാനം വന്നതിനാല്‍ പ്രസ്തുത ശില്പശാല ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാനവിക വിഷയങ്ങളെ സംബന്ധിക്കുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളും പദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തെ വൈജ്ഞാനിക ഭാഷയായി വളര്‍ത്തുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1969മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി രണ്ടാം  ഘട്ടത്തില്‍ മാനവിക ശബ്ദാവലികള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാലയാണ്  സംഘടിപ്പിക്കുന്നത്. 

 

Readers Comment

Add a Comment