Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർക്കും നേഴ്സുമാർക്കുമായി ബേസിക് ലൈഫ് സപ്പോർട്ട് കോഴ്സ് ആരംഭിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ലക്ചർ ഹാളിലാണ് മൂന്നാഴ്ച നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നടക്കുന്നത്. രോഗിയുടെ ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും പുനർ ഉത്തേജനം നൽകുന്ന സി പി ആർ അഥവാ കാർഡിയോ പൾമണറി റിസക്സിറ്റേഷൻ, ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ, മാനേജ്മെന്റ് ഓഫ് ഫോറിൻ ബോഡി ഇൻ ദ എയർവേ എന്നിവയിലാണ് പരിശീലനം നൽകുന്നത്.

ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റും നടപ്പാക്കി വരുന്ന തുടർ പരിശീലന പരിപാടിയുടെ ഭാഗമാണിത്. കഴിഞ്ഞ ജനുവരിയിലും പരിശീലനം നൽകിയിരുന്നു. അത്യാഹിത വിഭാഗം , തീവ്രപരിചരണ വിഭാഗം, ഹൈകെയർ വിഭാഗം, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിലെ ഡോക്ടർമാർ,
നഴ്‌സുമാർ,പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥികൾ, ഹൗസ് സർജന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്.  മെഡിക്കൽ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. ആശുപത്രിയിൽ ഡോക്ടർമാരും മറ്റും മിക്കവാറും ദിവസങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന രോഗികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

Readers Comment

Add a Comment