Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:41 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കേരളാ പോലീസ് സംഘടിപ്പിക്കുന്ന സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച മേഖലാ കോണ്‍ഫറന്‍സ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പോലീസ് ആസ്ഥാനത്ത് നടക്കും.  വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ വിവിധ ജില്ലകളിലെ സൈബര്‍ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടു ദിവസത്തെ കോണ്‍ഫറന്‍സ് ബുധനാഴ്ച രാവിലെ പത്തു മണിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും.  എ.ഡി.ജി.പി മനോജ് എബ്രഹാം സ്വാഗതവും ഡി.ഐ.ജി നാഗരാജു ചക്കിലം നന്ദിയും പറയുന്ന ചടങ്ങില്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ സംബന്ധിക്കും.

ആദ്യ ദിവസം ബ്ലോക്ക് ചെയിന്‍ എന്ന വിഷയത്തെക്കുറിച്ച് കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി  പ്രൊഫസര്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അഷറഫ് ക്ലാസ് എടുക്കും.  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഐ.സി.ഐ.സി.ഐ ബാങ്ക് നാഷണല്‍ മാനേജര്‍ ഗ്യാന്‍ ബറ, സൈബര്‍ ഫോറന്‍സികിനെക്കുറിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജോയിന്‍റ് ഡയറക്ടര്‍ ഡോ.എസ്.പി സുനില്‍, സോഷ്യല്‍ മീഡിയ അനാലിസിസിനെക്കുറിച്ച് പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റ് കെ.ജയകുമാര്‍ എന്നിവര്‍ സെഷനുകള്‍ നയിക്കും.

വ്യാഴാഴ്ചയും തുടരുന്ന ശില്‍പശാലയില്‍ സൈബര്‍ ഫോറന്‍സിക്, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ സംബന്ധിച്ച് സി-ഡാക്കിലെ ശാസ്ത്രജ്ഞന്‍ ഹിരണ്‍ ബോസ്, ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ എന്നിവര്‍ ക്ലാസ് എടുക്കും.  തുടര്‍ന്നു നടക്കുന്ന സമാപനച്ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി  ലോക്നാഥ് ബെഹ്റ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

Readers Comment

Add a Comment